കുവൈത്ത് സിറ്റി: റോഡ് വികസനവുമായി ബന്ധപ്പെട്ട് സഹകരണത്തിന് കുവൈത്തും സൗദിയും ധാരണയിലെത്തി.
സൗദി ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക് മന്ത്രാലയ പ്രതിനിധികൾ കുവൈത്ത് സന്ദർശിച്ച് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മശാൻ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
സാങ്കേതിക പരിജ്ഞാനം പങ്കിടുന്നതായി ബന്ധപ്പെട്ടാണ് പ്രധാന ധാരണ.
ഒരുമിച്ച് പ്രവർത്തിച്ച് പരമാവധി കാര്യക്ഷമതയും ഫലവും കൈവരിക്കാനാണ് ശ്രമിക്കുന്നതെന്ന് സൗദി ഡെപ്യൂട്ടി മന്ത്രി എൻജിനീയർ ബദർ അൽ ദുലാമി പറഞ്ഞു.
കുവൈത്ത് റോഡ് വികസന, പരിപാലനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.