1. അബ്ദുൽ മജീദ്, 2. അദ്നാൻ മുഹമ്മദ്
അഷറഫ്, 3. യൂസുഫ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ക്യു.എച്ച്.എൽ.സി വിഭാഗം ഖുർആൻ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു.
നൂറുക്കണക്കിന് ആളുകൾ പങ്കെടുത്ത പരീക്ഷയിൽ മുപ്പത്തി മൂന്നു പേർ മുഴുവൻ മാർക്കോടു കൂടി വിജയിച്ചു.
നറുക്കെടുപ്പിലൂടെ പുരുഷന്മാരിൽനിന്നും, സ്ത്രീകളിൽനിന്നും ആറു പേരെ തിരഞ്ഞെടുത്തു. പുരുഷന്മാരിൽനിന്നും അബ്ദുൽ മജീദ് കെ.സി ഫാർവാനിയ സൗത്ത്, അദ്നാൻ മുഹമ്മദ് അഷറഫ് ഫർവാനിയ നോർത്ത്, യൂസുഫ് കെ.കെ മംഗഫ് എന്നിവരെയും സ്ത്രീകളുടെ വിഭാഗത്തിൽ നിന്നും തെസ്ലീന സൽമിയ, സീനത്ത് അബ്ബാസിയ ഈസ്റ്റ്, തെജ്മ അബ്ബാസിയ വെസ്റ്റ് എന്നിവരെയും തിരഞ്ഞെടുത്തു.
ഇസ്ലാഹീ സെന്റർ ഹവല്ലി യൂനിറ്റിന്റെ നേതൃത്വത്തിൽ ഷാബ് മസ്ജിദ് രിഫായിയിൽ സംഘടിപ്പിച്ച തർബിയത്ത് ക്യാമ്പിൽ സെന്ററിന്റെ ആക്ടിങ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് വിജയികളെ പ്രഖ്യാപിച്ചു.
ക്യു.എച്ച്.എൽ.സി വിഭാഗം സെക്രട്ടറിമാരായ ഷബീർ സലഫി, നഹാസ് അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.