കുവൈത്ത് സിറ്റി: കാസർകോട് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത് ഏഴാമത് കമ്യൂണിറ്റി അവാർഡ് അക്കര ഫൗണ്ടേഷന്.
ജീവകാരുണ്യ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. കാസർകോട് ജില്ലയിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കും മറ്റ് ദുർബല വിഭാഗങ്ങൾക്കുമായി സമഗ്ര പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പാലിയേറ്റീവ് കെയർ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന അക്കര ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയതെന്ന് കെ.ഇ.എ ഭാരവാഹികൾ അറിയിച്ചു.
വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘കാസർകോട് ഉത്സവിൽ അവാർഡ് വിതരണം ചെയ്യും. ചെയർമാൻ അബ്ദുൽ അസീസ് അക്കര അവാർഡ് സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.