പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് ഐ.എം.എഫ്
പ്രതിനിധികളുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) മിഡിലീസ്റ്റ്, സെൻട്രൽ ഏഷ്യ വകുപ്പ് ഡയറക്ടർ ഡോ.ജിഹാദ് അസൂരിനെയും പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് സ്വീകരിച്ചു.
ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ വൈദ്യുതി, ജലം, പുനരുപയോഗ ഊർജം, ധനകാര്യ മന്ത്രി, സാമ്പത്തിക കാര്യ, നിക്ഷേപ ആക്ടിങ് സഹമന്ത്രിയുമായ ഡോ. സബീഹ് അൽ മുഖൈസീം, പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് അൽ ദഖിൽ, അന്താരാഷ്ട്ര സാമ്പത്തിക സഹകരണം, സാമ്പത്തിക ആസൂത്രണം, തുടർനടപടികൾ, പൊതു കടം എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ, ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കുവൈത്തും ഐ.എം.എഫും തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, എണ്ണയിതര വരുമാനം വർധിപ്പിക്കുക, സബ്സിഡി സംവിധാനങ്ങൾ പരിഷ്കരിക്കുക, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, നികുതി നടപടികൾ നടപ്പാക്കൽ എന്നിവ കൂടിക്കാഴച്ചയിൽ ചർച്ചയായി.ഈ മേഖലകളിലെ പുരോഗതി നിരീക്ഷിക്കുന്നതിനും കുവൈത്തിന്റെ വിശാലമായ സാമ്പത്തിക വികസന ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനും ഐ.എം.എഫുമായി പതിവായി കൂടിയാലോചനകൾ നടത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി യോഗത്തിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.