കുവൈത്ത് സിറ്റി: കലാപ്രകടനങ്ങളുടെ മികവും പങ്കാളിത്തവുംകൊണ്ട് ശ്രദ്ധേയമായ സാരഥി കുവൈത്ത് കലോത്സവം ‘സർഗസംഗമം’സമാപിച്ചു. സാരഥി വനിതാവേദി സംഘടിപ്പിച്ച സംഗമത്തിൽ 16 പ്രാദേശിക യൂനിറ്റുകളിൽ നിന്നായി 600ൽപരം അംഗങ്ങൾ 46 ഇനങ്ങളിലായി പങ്കെടുത്തു.
സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ പ്രധാന മത്സര വിജയികളെ പ്രഖ്യാപിച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. സാരഥി പ്രസിഡന്റ് സജീവ് നാരായണൻ, ജനറൽ സെക്രട്ടറി സി.വി. ബിജു, ട്രസ്റ്റ് ചെയർമാൻ എൻ.എസ്. ജയകുമാർ, വിവിധ കേന്ദ്ര ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
കിൻഡർഗാർട്ടൻ മുതൽ ജനറൽ വിഭാഗം വരെയുള്ള വിവിധ വിഭാഗങ്ങളിലായി നടത്തിയ മത്സരയിനങ്ങളിൽ മംഗഫ് വെസ്റ്റ് യൂനിറ്റ് ഒന്നാം സ്ഥാനം നേടി കുമാരനാശാൻ എവർറോളിങ് ട്രോഫി കരസ്ഥമാക്കി. ഹസ്സാവി സൗത്ത് യൂനിറ്റ് രണ്ടാം സ്ഥാനവും സാൽമിയ യൂനിറ്റ് മൂന്നാം സ്ഥാനവും നേടി. സാരഥി വനിതാവേദി ചെയർപേഴ്സൻ പ്രീത സതീഷ്, സെക്രട്ടറി മഞ്ജു സുരേഷ്, ട്രഷറർ വൃന്ദ ജിതേഷ്, വൈസ് ചെയർപേഴ്സൻ ബിന്ദു സജീവ്, ജോയന്റ് സെക്രട്ടറി മിത്ര ഉദയൻ, ജോയന്റ് ട്രഷറർ ജിത മനോജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.