കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്ത്, ബ്ലഡ് ഡോണേഴ്സ് കേരള-കുവൈത്ത് ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വ്യാഴാഴ്ച രാത്രി എട്ടുമുതൽ 12 വരെ അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടക്കും. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
രക്തദാനത്തിന് സന്നദ്ധതയുള്ളവർ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ ഇടങ്ങളിൽ നിന്നും വാഹന സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്. രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റ് വിതരണവും റിഫ്രഷ്മെന്റും ഉണ്ടാവും. ഫോൺ നമ്പർ: 66961480 (ജ്യോതിദാസ്), 99164260 (ജിതിൻ), 99753705 (ബിവിൻ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.