സന്തോഷ് ജോര്‍ജ് കുളങ്ങരയെ മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: സഞ്ചാരിയും സഫാരി ടി.വി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സന്തോഷ് ജോര്‍ജ് കുളങ്ങര സാല്‍മിയയിലെ സൂപ്പര്‍ മെട്രോ സന്ദര്‍ശിച്ചു. മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസയും മാനേജ്മെന്റ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാനേജ്മെന്റ് പരിചയപ്പെടുത്തി. 136 രാജ്യങ്ങൾ ഇതിനകം സന്ദർശിച്ച അദ്ദേഹം സന്ദർശിക്കുന്ന 137ാമത് രാജ്യമാണ് കുവൈത്ത്.
പ്രഗല്ഭനും കേരളത്തിന്റെ അഭിമാനവുമായ സന്തോഷ് ജോർജ് കുളങ്ങരക്ക് ആദിത്യമരുളാൻ കഴിഞ്ഞതിന്റെ സന്തോഷം മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്മന്റ്റും ജീവനക്കാരും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.