കുവൈത്ത് സിറ്റി: ശുചിത്വ വകുപ്പിന് കീഴില്‍ കാപിറ്റൽ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശ ോധനയില്‍ 13 ലോറി മാലിന്യം പിടികൂടി. കൈഫാന്‍, ഖാലിദിയ്യ, അദലിയ, റൗദ, ശുറ, ഖുര്‍തുബ, യര്‍മൂ ക് ഭാഗങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടന്നതെന്ന് ശുചിത്വ വകുപ്പ് മേധാവി സൈദ് അല്‍ അന്‍സി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്ന ആളുകളെയും പരിശോധനയില്‍ പിടികൂടിയെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ മുഴുവന്‍ ഗവര്‍ണറേറ്റുകളും ശുദ്ധീകരിക്കുന്നതിെൻറ ഭാഗമായിട്ടാണ് കാപിറ്റൽ ഗവര്‍ണറേറ്റില്‍ സംഘം പരിശോധന നടത്തിയത്.
ഗവര്‍ണറേറ്റിലെ മുഴുവന്‍ പ്രദേശങ്ങളും വൃത്തിയാക്കുന്നതിന് ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അന്‍സി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ബിസിനസുകളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ അദ്ദേഹം താക്കീതുനല്കി. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിയമലംഘനങ്ങളും 131 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.