കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവള നവീകരണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് അധികൃതർ തെരച്ചിൽ നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ രണ്ടാം ടെർമിനൽ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിൽ. മൂന്ന് തൊഴിലാളികളെ കാണാതായി. അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. വിമാനത്താവളത്തിെൻറ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അൽ ഫാരിസ് അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചു. ആഴത്തിലെടുത്ത കുഴിയിലേക്ക് മണ്ണിടിയുകയും തൊഴിലാളികൾ അകത്ത് പെടുകയുമായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. നേപ്പാൾ സ്വദേശികളായ മൂന്നു തൊഴിലാളികളാണ് മണ്ണിനടിയിൽ പെട്ടത്. ഒരാളെ പരിക്കുകളോടെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.