കെ.ഐ.സി ഫഹാഹീൽ-മഹ്ബൂല മേഖലകൾ സംഘടിപ്പിച്ച സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനത്തിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ പ്രസംഗിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫഹാഹീൽ -മഹ്ബൂല മേഖല സംയുക്തമായി സംഘടിപ്പിച്ച സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനം പ്രൗഢമായി സമാപിച്ചു. മംഗഫ് ഹാർമണി സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
“ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ" എന്ന പ്രമേയത്തിൽ നടന്ന പ്രചരണ സമ്മേളനം കേന്ദ്ര പ്രസിഡന്റ് അബ്ദുൽഗഫൂർ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്തു. കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ പ്രമേയ പ്രഭാഷണം നടത്തി. കേരളീയ സമൂഹത്തിൽ ഐക്യവും സൗഹാർദവും നിലനിർത്തുന്നതിൽ അനിഷേധ്യവും നിർണായകവുമായ സ്വാധീനമാണ് സമസ്തയുടെ ഒരു നൂറ്റാണ്ടു കാലത്തെ ഇടപെടലുകളിലൂടെ സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
മഹ്ബൂല മേഖല പ്രസിഡന്റ് ആദിൽ വെട്ടുപ്പാറ അധ്യക്ഷതവഹിച്ചു. ഇസ്മാഈൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. റസാഖ് അയ്യൂർ (കെ.എം.സി.സി), ഷജീർ. സി.കെ (കെ.കെ.എം.എ), മുഹമ്മദ് എ.ജി, മഷാൽ മുഹമ്മദ്, അഹ് യാൻ മുഹമ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു. കേന്ദ്ര, മേഖല നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർഥികൾ അവതരിപ്പിച്ച ദഫ് പ്രദർശനം, ഫ്ലവർ ഷോ ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഫഹാഹീൽ മേഖല സെക്രട്ടറി അജ്മൽ മാസ്റ്റർ സ്വാഗതവും സിദ്ദീഖ് പുഞ്ചാവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.