സല്‍വയില്‍ മൂന്നുപേര്‍ വെടിയേറ്റു മരിച്ചു;  ഇന്ത്യക്കാരന് പരിക്ക്

കുവൈത്ത് സിറ്റി: ഹവല്ലി ഗവര്‍ണറേറ്റിലെ സല്‍വയില്‍ മൂന്നുപേര്‍ വെടിയേറ്റുമരിച്ചു. ഒരു ഇന്ത്യക്കാരന് പരിക്കേറ്റു. ഇന്തോനേഷ്യന്‍ യുവതിയുടെയും രണ്ടു സ്വദേശികളുടെയും മൃതദേഹങ്ങളാണ് ഫ്ളാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. ഫ്ളാറ്റിന് പുറത്താണ് പരിക്കേറ്റ നിലയില്‍ ഇന്ത്യക്കാരനെ കണ്ടത്തെിയത്. ഇയാളുടെ പിരടിയില്‍ വെടിയേറ്റതിന്‍െറ അടയാളമുണ്ട്. വെള്ളിയാഴ്ച രാവിലെ സല്‍വ പൊലീസിലെ പട്രോളിങ് വിഭാഗം നടത്തിയ പതിവ് സുരക്ഷാ പരിശോധനക്കിടെ പരിക്കേറ്റ ഇന്ത്യക്കാരനെയാണ് ആദ്യം കണ്ടത്. ഇയാള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ഫ്ളാറ്റിലത്തെിയപ്പോഴാണ് മൂന്നുപേരെ രക്തത്തില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. തുറന്നുകിടന്ന ഫ്ളാറ്റിന്‍െറ പ്രവേശന കവാടംവരെ ശക്തം തളം കെട്ടിയിട്ടുണ്ട്. ഫ്ളാറ്റിന്‍െറ വിവിധ ഭാഗങ്ങളിലായാണ് മൂന്നുപേരുടെയും മൃതദേഹങ്ങളുള്ളത്. കുറ്റാന്വേഷണ വിഭാഗവും ഫോറന്‍സിക് ഉദ്യോഗസ്ഥരും തെളിവെടുത്തു. പരിക്കേറ്റയാളെ മുബാറക്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനും ചികിത്സയിലുള്ള ഇന്ത്യക്കാരനും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളെയും കൊലപാതകത്തിലേക്ക് നയിച്ച കാരണവും കണ്ടത്തൊന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ആഭ്യന്തര വകുപ്പിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.
Tags:    
News Summary - Salva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.