കുവൈത്ത് സിറ്റി: മുജാഹിദ് ഐക്യം പ്രബോധന രംഗത്ത് കൂടുതല്‍ ഊര്‍ജം പകരുമെന്ന് കേരള നദ്വത്തുല് മുജാഹിദീന്‍ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറി എം. അബ്ദുറഹ്മാന് സലഫി പറഞ്ഞു. ഫര്‍വാനിയ മെട്രോ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ വർധിച്ചുവരുകയാണെന്നും വാണിജ്യ താല്പര്യത്തോടെ വിശ്വാസ ജീര്‍ണത പ്രചരിപ്പിക്കുന്നത് സമൂഹത്തിെൻറ അധഃപതനമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാഹി സെൻററുകള്‍ ചെയ്യുന്ന സേവനങ്ങളും ദഅ്വാ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണെന്നും അബ്ദുറഹ്മാന് സലഫി വിശദീകരിച്ചു. മുജാഹിദ് ഐക്യം കേരളത്തില്‍ മുസ്ലിം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്നും മധ്യസ്ഥര്‍ ഇല്ലാതെ ഇരുവിഭാഗവും ആദര്‍ശപരവും സംഘടനാപരവുമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് ഐക്യപ്പെട്ടത് മാതൃകാപരമാണെന്നും കേരള നദ്്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ. അസ്ഗറലി പറഞ്ഞു. കേരള മുസ്ിംകളുടെ നവോത്ഥാനത്തിന് തുടക്കം കുറിച്ച കേരള മുസ്ലിം ഐക്യസംഘത്തിെൻറ പിന്മുറക്കാര്ക്ക് ഈ ഐക്യം കൂടുതല്‍ ആത്മവിശ്വാസവും ഊർജവും പകരുന്നതാണെന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിംകള്ക്കുകൂടി ഇത് പ്രചോദനമാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ പ്രസിഡൻറ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, ജോയൻറ് സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത്, ക്യൂ.എച്ച്.എൽ.എസ് സെക്രട്ടറി ഹാരിസ് മങ്കട എന്നിവര്‍ സംസാരിച്ചു.
ഉപദേശക സമിതി ചെയര്മാന് ഇബ്രാഹിം കുട്ടി സലഫി, വൈസ്പ്രസിഡൻറുമാരായ അബ്ദുറഹ്മാന് അടക്കാനി, വി.എ. മൊയ്തുണ്ണി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.