കിഡ്സ് ഇന്റർനാഷനൽ പ്രീസ്കൂളിൽ സംഘടിപ്പിച്ച സലാഡ് മേളയിൽ വിദ്യാർഥികളും അധ്യാപകരും
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ആഭിമുഖ്യത്തിൽ പ്രവർത്തനമാരംഭിച്ച കിഡ്സ് ഇന്റർനാഷനൽ പ്രീസ്കൂളിൽ സലാഡ് ഡേ ആഘോഷിച്ചു. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ ഉദ്ഘാടനം നിർവഹിച്ചു. മേളയിൽ വിവിധ തരം സലാഡുകൾ പ്രദർശിപ്പിച്ചു.
സലാഡ് ഡേയിൽ കുട്ടികളും രക്ഷിതാക്കളും പങ്കാളികളായി. ഏതാനും ദിവസങ്ങളായി ആരംഭിച്ച സ്കൂൾ വിദ്യാർഥികൾക്കായി വിവിധ തരം മത്സര പരിപാടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. സ്കൂളിന്റെ പ്രവർത്തനത്തിൽ രക്ഷിതാക്കൾ സംതൃപ്തിയും സന്തോഷവും രേഖപ്പെടുത്തി.
ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.സലീം, ഹെഡ് മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രഹ്മണ്യം, നാജിയ ഖാദർ, പേസ് ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഹിശാം, ഓപറേഷൻസ് മാനേജർ മുഹമ്മദ് ഇഖ്ബാൽ, ഐ.ടി.വിഭാഗം മേധാവി അഫ്താബ് എന്നിവർ ആശംസകൾ നേർന്നു. സ്കൂളിലെ സെപ്റ്റംബർ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി കിപ്സ് കോഓർഡിനേറ്റർമാരായ സബ്ന റഹ്മാൻ, വിധു ഓസ്റ്റിൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.