കുവൈത്ത് സിറ്റി: ഒരാഴ്ചക്കിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന സുരക്ഷാ പരിശോധനകളിൽ 850 പേർ പിടിയിലായി. സിവിൽ-ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതികളായ 253 പേർ, സ്പോൺസർ മാറി ജോലിചെയ്ത 597 പേർ, 77 വഴിയോര കച്ചവടക്കാർ, മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട് 70 പേർ എന്നിങ്ങനെയാണ് പിടിയിലായത്.
സമാന്തരമായി ട്രാഫിക് വിഭാഗം നടത്തിയ റെയ്ഡിൽ 1424 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 109 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
പൊതു സുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഇബ്റാഹീം അൽ തർറാഹിെൻറ നിർദേശത്തിലും മേൽനോട്ടത്തിലുമാണ് റെയ്ഡുകൾ അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.