ഹജ്ജ് തീർഥാടകരുടെ സുരക്ഷ: ഫയർ ഫോഴ്‌സ് പരിശോധന നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മക്കയിലെ കുവൈത്ത് ഹജ്ജ് സൈറ്റുകൾ കുവൈത്ത് ഫയർ ഫോഴ്‌സിന്റെ (കെ.എഫ്.എഫ്) പ്രതിനിധി സംഘം പരിശോധിച്ചു. സൈറ്റുകളിൽ അഗ്നി പ്രതിരോധ മാനദണ്ഡങ്ങളും സുരക്ഷയും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കുവൈത്ത് ഹജ്ജ് മിഷന്റെ ഭാഗമായ കെ.എഫ്.എഫ് പരിശോധന.

മക്കയിലെ കുവൈത്ത് ഹജ്ജ് സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാരുമായി സഹകരിച്ച് പ്രതിനിധി സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് സംഘത്തിന്റെ ചീഫ് ബ്രിഗേഡിയർ ജനറൽ ഹസ്സൻ ജാസിം പറഞ്ഞു.

സംഘം എല്ലാ ഹജ്ജ് സൈറ്റുകളിലും പരിശോധനാ ടൂറുകൾ നടത്തുകയും സുരക്ഷ, അഗ്നി പ്രതിരോധ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. അഗ്നിശമന സംഘങ്ങൾ രണ്ട് രാവിലെയും വൈകുന്നേരവും ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Safety of Hajj pilgrims: Fire Force conducts inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.