Posted On
date_range Updated On
date_range സുരക്ഷാ പരിശോധന: 76 വാഹനങ്ങൾ പിടിച്ചെടുത്തു
കുവൈത്ത്സിറ്റി: വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് നടത്തിയ സുരക്ഷാ പരിശോധനയിൽ 3273 ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തി. 76 വാഹനങ്ങൾ പിടിച്ചെടുത്തു. രണ്ട് പേരെ ജുവനൈൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറി. വരും ദിവസങ്ങളിലും നിയമലംഘകർക്കെതിരെ കർശന പരിശോധന നടത്തുമെന്നും നിയമലംഘകരോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.