കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുവന്നതോടെ കുവൈത്ത് ദീനാറുമായുള്ള വിനിമയനിരക്കിൽ വൻ കുതിപ്പ്.വെള്ളിയാഴ്ച വൈകീട്ട് രൂപയുടെ വിനിമയ നിരക്ക് യു.എസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന് 89.49 എന്ന നിലയിലെത്തി. രൂപയുടെ മൂല്യത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ ഇടിവാണിത്.
ഇതോടെ വിവിധ ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ രൂപയുടെ അന്താരാഷ്ട്ര വിപണി നിരക്ക് ഉയർന്നു. ഒരു കുവൈത്തി ദീനാർ 291രൂപ, യു.എ.ഇ ദിർഹം 24 രൂപ 37 പൈസ, സൗദി റിയാൽ 23രൂപ 87 പൈസ, ബഹ്റൈനി ദീനാർ 237 രൂപ 41 പൈസ, ഖത്തറി ദീനാർ 24രൂപ 56 പൈസ, ഒമാനി റിയാൽ 232.48 പൈസ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.രൂപയുമയുള്ള ജി.സി.സി കറൻസികളുടെ നിരക്ക് ഉയർന്നത് പ്രവാസികൾക്ക് ഗുണകരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.