റോയൽ ബയാൻ സ്മാഷേഴ്സ് ക്രിക്കറ്റ് ലീഗ് ജേതാക്കളായ ഫ്രണ്ട്സ് ഓഫ് കുമ്പാരി ടീം
കുവൈത്ത് സിറ്റി: ബയാൻ സ്മാഷേഴ്സ് സംഘടിപ്പിച്ച റോയൽ ബയാൻ സീസൺ -2 ക്രിക്കറ്റ് ലീഗിൽ ഫ്രണ്ട്സ് ഓഫ് കുമ്പാരി ജേതാക്കളായി. ബയാൻ ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ പഞ്ചാബ് ലയൻസിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്. കളിയിലെ മികച്ച താരമായി ഫ്രണ്ട്സ് ഓഫ് കുമ്പാരിയുടെ രാഹുൽ ഉള്ളനൂരിനെ തിരഞ്ഞെടുത്തു.
42 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ താരമായി പഞ്ചാബ് ലയൺസ് ക്യാപ്റ്റൻ കുർവിന്ദർ തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സമ്മാനങ്ങൾ ബയാൻ ടീം അംഗങ്ങളായ അഫ്സർ, പ്രശാന്ത് എന്നിവർ നൽകി. ലീഗ് ജേതാക്കൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും സലീമിൽ നിന്നും ഫ്രണ്ട്സ് ഓഫ് കുമ്പാരി ക്യാപ്റ്റൻ മഹി ഏറ്റുവാങ്ങി. ശിവ, അൽത്താഫ് എന്നീ അമ്പയർമാർ ഫൈനൽ മത്സരം നിയന്ത്രിച്ചു. ഫ്രണ്ട്സ് ഓഫ് കുമ്പാരി മാനേജർ ദിലീപ് ചടങ്ങിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.