കുവൈത്ത് സിറ്റി: പീഡനങ്ങൾക്കിരയായി രാജ്യംവിടേണ്ടി വന്ന റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കാനുള്ള ഉച്ചകോടിക്ക് കുവൈത്ത് നേതൃത്വം വഹിക്കും. യു.എന്നിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി ജമാൽ അൽഗുനൈം വാർത്തക്കുറിപ്പിൽ അറിയിച്ചതാണിത്. ഐക്യരാഷ്ട്ര സഭയുടെയും യൂറോപ്യൻ യൂനിയെൻറയും സംയുക്ത സഹകരണത്തിൽ ഒക്ടോബർ 23ന് ജനീവയിലാണ് ഉച്ചകോടി. മ്യാന്മറിലെ രാൈഖൻ പ്രവിശ്യയിൽനിന്ന് അഭയാർഥികളായി ബംഗ്ലാദേശിലെത്തിയവർക്കുവേണ്ടിയുള്ള സഹായ ഉച്ചകോടിക്കാണ് കുവൈത്ത് നേതൃത്വപരമായ പങ്കുവഹിക്കുക. റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യങ്ങളിലെ നേതാക്കന്മാരെ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽഖാലിദ് പ്രത്യേകം ക്ഷണിക്കുന്നുണ്ട്.
താമസം, ഭക്ഷണം, മരുന്നുൾപ്പെടെ അവശ്യ സാധനങ്ങൾ ലഭിക്കാതെ പ്രയാസപ്പെടുകയാണ് അഭയാർഥികൾ. ഇൗ വിഷയത്തിൽ വിവിധ രാജ്യങ്ങളുടെ സഹായം ഉറപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഗുനൈം പറഞ്ഞു. അന്താരാഷ്ട്ര വേദികളിൽ കുവൈത്ത് ശക്തമായി ആവശ്യമുന്നയിച്ചതിെൻറകൂടി ഫലമാണ് യു.എൻ- യൂറോപ്യൻ യൂനിയൻ സഹകരണത്തോടെയുള്ള പ്രത്യേക ഉച്ചകോടി. മാനുഷികമായ പ്രശ്നങ്ങളോട് കുവൈത്ത് എന്നും കാണിച്ചുവരുന്ന നിലപാടിെൻറ ഭാഗമായാണിതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ സിറിയൻ അഭയാർഥികളെ സഹായിക്കുന്ന രാജ്യങ്ങളുടെ നാല് തുടർച്ചയായ ഉച്ചകോടികൾക്കാണ് കുവൈത്ത് വേദിയായത്. കുവൈത്തിെൻറ നേതൃത്വത്തിലുള്ള ഇത്തരം ശ്രമങ്ങൾ വിജയത്തിലെത്തുമെന്ന അന്താരാഷ്ട്ര സമൂഹത്തിെൻറ പ്രതീക്ഷകൂടിയാണ് വ്യക്തമാവുന്നതെന്ന് ഗുനൈം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.