കുവൈത്ത് സിറ്റി: രാജ്യത്ത് റോബോട്ടിക് ഓർത്തോപീഡിക് ശസ്ത്രക്രിയയിൽ വൻ നേട്ടം. കുവൈത്തിൽ ഇതിനകം 200ലധികം റോബോട്ടിക് ഓർത്തോപീഡിക് ശസ്ത്രക്രിയകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ഫാരെസ് അറിയിച്ചു. നാലാമത് വാർഷിക ഓർത്തോപീഡിക് സർജറി കോൺഫറൻസിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോബോട്ടിക് ശസ്ത്രക്രിയയിൽ ഡോക്ടർമാർക്കുള്ള പ്രാദേശിക പരിശീലനം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഓർത്തോപീഡിക് സർജൻമാർക്കുള്ള പരിശീലന കേന്ദ്രങ്ങൾ അഞ്ചായി വർധിപ്പിക്കുമെന്നും അറിയിച്ചു.
രാജ്യത്തെ എല്ലാ ആശുപത്രികളിലേക്കും റോബോട്ടിക് സർജറി സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 55ലധികം ശാസ്ത്രീയ പ്രഭാഷണങ്ങളും ശസ്ത്രക്രിയാ പരിശീലന വർക്ക്ഷോപ്പുകളും നടക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.