Posted On
date_range Updated On
date_range വഴിയോരക്കച്ചവടക്കാരനും യാചകനും അറസ്റ്റിൽ
കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖ് ഏരിയയിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് നടത്തിയ പരിശോധനയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 13 പേർ പിടിയിലായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ. മറ്റൊരു സംഭവത്തിൽ വഴിയോരക്കച്ചവടക്കാരനും ഭിക്ഷക്കാരനും അറസ്റ്റിലായതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പിടിയിലായവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. റമദാനിൽ യാചകർക്കെതിരായ പരിശോധന അധികൃതർ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് യാചന നിയമംമൂലം നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.