Posted On
date_range Updated On
date_range സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തും; ചർച്ച നടത്തി കുവൈത്തും ഇറാനും
കുവൈത്ത് സിറ്റി: മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തൽ സംബന്ധിച്ച് ചർച്ച നടത്തി കുവൈത്തും ഇറാനും. വ്യാഴാഴ്ച കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഫോണിൽ വിളിച്ചു. സമീപകാല പ്രാദേശിക സംഭവവികാസങ്ങൾ, സംഘർഷം ലഘൂകരിക്കാൻ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ശ്രമങ്ങൾ, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തൽ എന്നിവ ഇരു മന്ത്രിമാരും ചർച്ച ചെയ്തതായി കുവൈത്ത് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പൂർത്തിയായ ഘട്ടത്തിൽ ഇറാനെതിരെ വീണ്ടും ആക്രമണം നടന്നേക്കുമോ എന്ന ആങ്കെ നിലനിൽക്കുന്ന ഘട്ടത്തിലാണ് കുവൈത്ത്- ഇറാൻ വിദേശകാര്യ മന്ത്രിമാരുടെ സംഭാഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.