അറ്റകുറ്റപ്പണികൾ പൂർത്തിയായ റോഡുകൾ തുറന്നു
കുവൈത്ത് സിറ്റി: ഫിഫ്ത് റിങ് റോഡിലെ പ്രധാന ഭാഗങ്ങൾ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ ഗതാഗതത്തിന് തുറന്നുകൊടുത്തതായി ഗതാഗതവകുപ്പ് അറിയിച്ചു.
ഇതോടെ രാജ്യത്തെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഗതാഗതം കൂടുതൽ സുഗമമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
അൽ സുറയിൽ നിന്ന് ഫിഫ്ത് റിങ് റോഡിലേക്കുള്ള സർവിസ് റോഡും അൽ സലാം പ്രദേശത്തെ ദമസ്കസ് സ്ട്രീറ്റിൽ നിന്ന് ഫിഫ്ത് റിങ്ങിലേക്കുള്ള വെർട്ടിക്കൽ ടേണും വീണ്ടും തുറക്കും.
ദമസ്കസ് സ്ട്രീറ്റിലെ പ്രധാന പാലം, സാൽമിയയിൽനിന്ന് ദമസ്കസ് സ്ട്രീറ്റിലേക്കുള്ള ഫ്രീ റൈറ്റ് ടേൺ, ഖുർതുബയിൽനിന്ന് ഫിഫ്ത് റിങ് റോഡിലേക്കുള്ള ഫ്രീ റൈറ്റ് ടേൺ എന്നിവയും പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് വകുപ്പ് അറിയിച്ചു.
നിർമാണപ്രവൃത്തികളുടെ ഭാഗമായിട്ടായിരുന്നു റോഡുകളിൽ താൽകാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.