കുവൈത്ത് സിറ്റി: അറ്റകുറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി ഡമസ്കസ് സ്ട്രീറ്റിനും തേർഡ് റിങ് റോഡിനും ഇടയിലുള്ള ഭാഗം എല്ലാ ദിശകളിലേക്കും താൽക്കാലികമായി അടച്ചിടുമെന്ന് കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഈ മാസം 19 വരെ അടച്ചിടൽ തുടരും. വാഹനമോടിക്കുന്നവർ ബദൽ വഴികൾ ഉപയോഗിക്കാനും സ്ഥലത്ത് നിയോഗിക്കപ്പെട്ടിരിക്കുന്ന ട്രാഫിക് ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാനും അധികൃതർ നിർദേശിച്ചു. ജോലിസ്ഥലത്തിന് സമീപം വേഗത കുറച്ച് ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളുടെ സഹകരണം ഗതാഗതം സുതാര്യമാക്കാൻ ആവശ്യമാണ് എന്നും വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.