കുവൈത്ത് സിറ്റി: മൂന്നുമാസത്തിനിടെ കുവൈത്തിൽ 105 പേർ വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. ഗതാഗത വകുപ്പിെൻറയും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിെൻറയും കണക്കുകൾ അനുസരിച്ച് ജനുവരിയിൽ 45, ഫെബ്രുവരിയിൽ 25, മാർച്ചിൽ 35 പേർ എന്നിങ്ങനെയാണ് മരിച്ചത്. 15 പേർ ഒരു അപകടത്തിൽ മരിച്ച ബുർഗാനിലെ ബസപകടം ഏപ്രിൽ ഒന്നിനാണ് സംഭവിച്ചത്. ഇൗ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുകൂടി കണക്കാക്കുേമ്പാൾ ഏപ്രിലിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഉയരും. ഒറ്റ വാഹനാപകടത്തിൽ ഇത്രയേറെ പേർ മരിച്ച സംഭവം അടുത്ത കാലത്തൊന്നും രാജ്യത്തുണ്ടായിട്ടില്ല. ഗതാഗതനിയമം കർശനമാക്കിയതിന് ശേഷവും രാജ്യത്ത് വാഹനാപകടങ്ങൾ വർധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കഴിഞ്ഞവർഷം റോഡപകടങ്ങളിൽ മരിച്ചത് 421 പേർ ആയിരുന്നെങ്കിൽ 2018ൽ മൂന്നുമാസവും ഏതാനും ദിവസവും കഴിയുേമ്പാഴേക്ക് തന്നെ 120 കവിഞ്ഞു. മരിക്കുന്നതിൽ കൂടുതലും 15നും 25നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ്. സീറ്റ്ബെൽറ്റ് ധരിക്കാതെയുള്ള ൈഡ്രവിങ് ആണ് ൈഡ്രവർമാരെ മരണത്തിലെത്തിക്കുന്നതിൽ പ്രധാനകാരണം. ബോധവത്കരണ പരിപാടികൾ നിരന്തരമായി നടന്നിട്ടും മരണസംഖ്യ കുറയുന്നില്ല. ൈഡ്രവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് റോഡപകടങ്ങളും മരണസംഖ്യയും വർധിക്കാൻ ഇടയാക്കുന്നുണ്ടെന്നും ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഡോ. ജമാൽ അൽ മുതാവഅ പറഞ്ഞു.
രാജ്യവ്യാപകമായി 82,000 വാഹനാപകടങ്ങളാണ് 2017ൽ രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ വർഷം 71,000 അപകടങ്ങളുണ്ടായിരുന്ന സ്ഥാനത്താണ് ഈ വർധന. എല്ലാ അപകടങ്ങളിലുമായി സ്വദേശികളും വിദേശികളുമടക്കം 10,000 പേർക്ക് പരിക്കേറ്റു. അപകടങ്ങൾ കുറക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ കുറഞ്ഞ ശിക്ഷ 50 ദീനാർ പിഴയിൽനിന്ന് 100 ദീനാറായി ഉയർത്തിയതും വാഹനം കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചതും. നിയമം ലംഘിക്കുന്ന വാഹനങ്ങൾ രണ്ടു മാസത്തേക്കും ൈഡ്രവറെ 48 മണിക്കൂർ നേരത്തേക്കും കസ്റ്റഡിയിലെടുക്കുന്നതാണ് നിലവിലെ നിയമം. റെഡ് സിഗ്നൽ കട്ട് ചെയ്തതാണ് കഴിഞ്ഞ വർഷം 70 പേർ മരിക്കാനിടയായ റോഡപകടങ്ങളുടെ പ്രധാന കാരണമെന്ന് ഗതാഗത വകുപ്പിെൻറ 2017ലെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.