കുവൈത്ത് സിറ്റി: ആഗോളവിപണിയിലെ ചലനങ്ങളെ തുടർന്ന് കുവൈത്തിൽ സ്വർണവില ഉയർന്നു. 24 കാരറ്റ് സ്വർണം ഗ്രാമിന് ഏകദേശം 42.5 ദീനാറായും 22 കാരറ്റ് സ്വർണം 38.78 ദീനാറായും ഉയർന്നതായി റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഒരു കിലോഗ്രാം വെള്ളിയുടെ വില ഏകദേശം 660 ദീനാറായി വർധിച്ചു. സാമ്പത്തിക അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായി സ്വർണത്തിലേക്കുള്ള നിക്ഷേപകരുടെ താൽപര്യം വർധിച്ചതാണ് വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. ആഗോളവിപണിയിലെ പ്രവണതകൾ തുടരുകയാണെങ്കിൽ സ്വർണവിലയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന് മാർക്കറ്റ് നിരീക്ഷകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.