സൈഫുദ്ദീൻ കോടമ്പുഴ (ചെയ.), അബ്ദുൽ ഹസീബ് തിരുത്തിയാട് (ജന. സെക്ര.)
കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ യോഗം മഹ്ബൂല കല ഓഡിറ്റോറിയത്തിൽ നടന്നു.
ഫഹാഹീൽ സെൻട്രൽ യൂത്ത് കൺവീനർ അബ്ദുല്ല വേങ്ങര അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ പ്രസിഡന്റ് ശംസുദ്ദീൻ സഖാഫി ഉദ്ഘാടനം നിർവഹിച്ചു. വിവിധ സെഷനുകൾക്ക് മുഹമ്മദലി സഖാഫി പട്ടാമ്പി, ഹാരിസ് പുറത്തീൽ, ശിഹാബുദ്ദീൻ വാരം, സമദ് കീഴ്പറമ്പ്, അബൂതാഹിർ ചെരിപ്പൂർ എന്നിവർ നേതൃത്വം നൽകി.
ഫഹാഹീൽ സോൺ പുതിയ നേതൃത്വത്തെ യോഗം തെരഞ്ഞെടുത്തു.
ഭാരവാഹികൾ: സൈഫുദ്ദീൻ കോടമ്പുഴ (ചെയർ), അബ്ദുൽ ഹസീബ് തിരുത്തിയാട് (ജന. സെക്ര), ഫസൽ, നൗഫൽ, ശബീർ, ജാസിർ, സുഹൈൽ മോങ്ങം, ഹഫീഫ്, അൻവർ സ്വാലിഹ്, ജാബിർ, ഇസ്ഹാഖ്, സുഹൈൽ ചപ്പാരപ്പടവ്, ജസീം വടകര (സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.