ശഹദ് മൂസ പാലാട്ട്, ജസ്സാം കുണ്ടുങ്ങൽ, നജീബ് തെക്കെക്കാട്
കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കുവൈത്ത് നാഷനൽ 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടി ഐ.സി.എഫ് നാഷനൽ സെക്രട്ടറി റഫീഖ് കൊച്ചനൂർ ഉദ്ഘാടനം ചെയ്തു. നാഷനൽ ചെയർമാൻ ഹാരിസ് പുറത്തിൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ സെക്രട്ടറി സ്വാദിഖ് ചാലിയാർ, ശിഹാബ് വാരം, ശിഹാബ് വാണിയന്നൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി, അസീസ് സഖാഫി, അബ്ദുല്ല വടകര, അബു മുഹമ്മദ്, എസ്.എസ്.എഫ് ഇന്ത്യ സെക്രട്ടറി ഉബൈദ് നൂറാനി, നവാഫ് അഹമ്മദ്, അൻവർ ബലെക്കാട് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ശഹദ് മൂസ പാലാട്ട് (ചെയർ), ജസ്സാം കുണ്ടുങ്ങൽ (ജന. സെക്ര.), നജീബ് തെക്കെക്കാട് (എക്സി. സെക്ര),അബ്ദു റഹ്മാൻ വിളയൂർ, ഏ.പി മൂസക്കുട്ടി പാലാണി, നാഫി കുറ്റിച്ചിറ, ഷഫീഖലി നിലമ്പൂർ, സിദ്ദീഖ് പനങ്ങാട്ടൂർ, അനസ് മുഈനി മൂർക്കനാട്, ഡോ. മുഹമ്മദ് ഷാഫി കരുവാംപൊയിൽ, ആരിഫ് ചാവക്കാട്, സൈഫുദ്ദീൻ കോടാമ്പുഴ, മുഹമ്മദ് ഫായിസ് വായൂർ (സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.