കുവൈത്ത് സിറ്റി: പാൻ ഇന്ത്യൻ രുചിമേളവുമായി ബോളിവുഡ് ലൈഫ് റസ്റ്റാറൻറ് കുവൈത് തിലെ ഫഹാഹീൽ അജിയാൾ മാളിൽ പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച വൈകീട്ട് 7.30ന് നടന്ന ചട ങ്ങിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. സ്കൈ വേയ്സ് ഗ്രൂപ്പിന് കീഴിൽ പാൻ ഇന്ത്യൻ സങ്കൽപത്തിൽ ബോളിവുഡ് തീമിലാണ് റസ്റ്റാറൻറ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഭക്ഷണം ആഘോഷമാക്കാൻ സൗകര്യമൊരുക്കി പാർട്ടി ഹാൾ, കാറ്ററിങ്, ലൈവ് മ്യൂസിക് വിത്ത് ഡിന്നർ, ലൈവ് മ്യൂസിക് വിത്ത് ലഞ്ച്, ഒൗട്ട്ഡോർ കാറ്ററിങ് തുടങ്ങിയവയുണ്ടാവും. ലൈവ് കാറ്ററിങ് കുക്ക് ചെയ്തുകൊടുക്കുമെന്നതാണ് ബോളിവുഡ് ലൈഫിെൻറ ഏറ്റവും മികച്ച ആകർഷണം. കേരളവിഭവങ്ങൾ മാത്രമല്ല പാൻ ഇന്ത്യൻ സ്വഭാവത്തിൽ രുചിപ്പെരുമയുടെ ആഘോഷം തന്നെയായിരിക്കും ബോളിവുഡ് ലൈഫ് ഒരുക്കുന്നത്.
മുഗൾ ബിരിയാണിയടക്കം ഒമ്പതുതരം ബിരിയാണിയാണ് മെനുവിൽ ഉൾപ്പെട്ടിട്ടുള്ളത്. രാവിലെ 11 മണി മുതൽ രാത്രി 12 മണി വരെ സേവനം ലഭ്യമായിരിക്കും. മലബാർ കിച്ചൻ, കാലിക്കറ്റ് ലൈവ് സാൽമിയ, കാലിക്കറ്റ് ലൈവ് എക്സ്പ്രസ് മഹബൂല, കാലിക്കറ്റ് ലൈവ് എക്സ്പ്രസ് അബൂഹലീഫ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിചയവും അനുഭവസമ്പത്തും കൈമുതലാക്കിയാണ് 42 ജീവനക്കാരും 182 സീറ്റിങ് കപ്പാസിറ്റിയുമായി അജിയാൾ മാളിൽ ബോളിവുഡ് ലൈഫിന് തുടക്കം കുറിച്ചതെന്ന് മാനേജ്മെൻറ് പ്രതിനിധികളായ നാസർ പട്ടാമ്പി (മാനേജിങ് ഡയറക്ടർ), ജയകുമാർ (പാർട്ണർ), ബിജോയ് മാത്യൂ (റസ്റ്റാറൻറ് മാനേജർ) എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.