കുവൈത്തിൽ റെസ്​​റ്റാറൻറുകൾക്ക്​ 24 മണിക്കൂറും പ്രവർത്തിക്കാം

കുവൈത്ത്​ സിറ്റി: കു​വൈത്തിൽ റെസ്​റ്റാറൻറുകൾക്ക്​ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയതായി മുനിസിപ്പൽ മേധാവി അഹ്​മദ്​ അൽമൻഫൂഹി വ്യക്​തമാക്കി. റെസിഡൻഷ്യൽ ഏരിയകളിലെ കടകൾക്ക്​ രാത്രി 12 വരെ പ്രവർത്തിക്കാവുന്നതാണ്​. ശീഷകൾക്ക്​ പ്രവർത്തനാനുമതി നൽകിയിട്ടില്ല.സ്​പോർട്​സ്​ അക്കാദമികളുടെ പ്രവർത്തനം സംബന്ധിച്ച്​ ചർച്ച​ ചെയ്​തിട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ഷോപ്പിങ്​ കോംപ്ലക്​സുകളിലെ പ്രാർഥന മുറികൾക്ക്​ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾക്ക്​ വിധേയമായി പ്രവർത്തനാനുമതി നൽകിയതാണ്​ മറ്റൊരു പ്രധാന തീരുമാനം. മസാജ്​ പാർലറുകൾക്കുംപ്രവർത്തനാനുമതി നൽകിയിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.