അവിശ്വാസം അതിജയിച്ച ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹി​െൻറ ആഹ്ളാദം

ആഭ്യന്തര മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അവിശ്വാസം അതിജയിച്ചു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​, വിദ്യാഭ്യാസ മന്ത്രി ഡോ. സൗദ്​ അൽ ഹർബി എന്നിവർ പാർലമെൻറിൽ അവി​ശ്വാസ പ്രമേയം അതിജയിച്ചു. 48 എം.പിമാർ ഹാജരായ സഭയിൽ 32 പേർ മന്ത്രിയിൽ വിശ്വാസം പ്രകടിപ്പിച്ചപ്പോൾ 16 പേർ അവിശ്വാസ പ്രമേയത്തിനൊപ്പം നിന്നു. ഖാലിദ്​ അൽ ഉതൈബി, താമിർ അൽ സുവൈത്ത്​, അബ്​ദുൽ കരീം അൽ കൻദരി, മുഹമ്മദ്​ അൽ മുതൈർ, നായിഫ്​ അൽ മിർദാസ്​, ഹംദാൻ അൽ ആസിമി, ആദിൽ അൽ ദംഹി, അബ്​ദുല്ല ഫഹദ്​, ശു​െഎബ്​ അൽ മുവൈസിരി, മുഹമ്മദ്​ ഹായിഫ്​ എന്നിവരാണ്​ ആഭ്യന്തര മന്ത്രിക്കെ​തിരെ അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടത്​.

വിദ്യാഭ്യാസ മന്ത്രിക്കെതിരായ അവിശ്വാസ പ്രമേയത്തിൽ 15 പേർ എതിർത്ത്​ വോട്ടുചെയ്​തപ്പോൾ 29 പേർ മന്ത്രിയിൽ വിശ്വാസം പ്രകടിപ്പിച്ചു. അബ്​ദുൽ വഹാബ്​ അൽ ബാബ്​തൈൻ, ബദർ അൽ മുല്ല, അബ്​ദുൽ കരീം അൽ കൻദരി, യൂസുഫ്​ അൽ ഫദ്ദാല, ഡോ. ഒൗദ അൽ റുവൈഇ, അൽ ഹുമൈദി അൽ സുബൈഇ, ഡോ. ഖലീൽ അബുൽ, ഉമർ അൽ തബ്​തബാഇ, ഫർറാജ്​ അൽ അർബീദ്​, നാസർ അൽ ദൂസരി എന്നീ എം.പിമാരാണ്​ വിദ്യാഭ്യാസ മന്ത്രിക്കെതിരായ അവിശ്വാസ ​പ്രമേയത്തിൽ ഒപ്പിട്ടത്​. ഒരുമാസത്തിനിടെ രണ്ടാം തവണയാണ്​ ഇരുമന്ത്രിമാർക്കുമെതിരെ പാർലമെൻറിൽ അവിശ്വാസം വരുന്നത്​. പാർലമെൻറി​െൻറ പിന്തുണ നേടിയ രണ്ട്​ മന്ത്രിമാരെയും കുവൈത്ത്​ ഡെപ്യൂട്ടി അമീർ ശൈഖ്​ നവാഫ്​​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, സ്​പീക്കർ മർസൂഖ്​ അൽഗാനിം എന്നിവർ അഭിനന്ദിച്ചു.

Tags:    
News Summary - resolution of disbelief kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.