കുവൈത്ത് സിറ്റി: കാണാതായ മലയാളിയുടെ മൃതദേഹം ഒഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തി. കോട്ടയം വേലൂർ സ്വദേശി മാളിയേക്കൽ നസിയ മൻസിലിൽ മുഹമ്മദ് അൻസാർ (45) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് കാണാതായത്. അന്നുമുതൽ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അന്വേഷിച്ചുവരികയായിരുന്നു. റെഡിമെയ്ഡ് ഷോപ്പിലായിരുന്നു ജോലി. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ഇദ്ദേഹം ഇരിക്കാറുണ്ടായിരുന്നു എന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇൗ ഭാഗത്ത് കൂടുതൽ അന്വേഷണം നടത്തിയത്. ബുധനാഴ്ച കണ്ടെത്തിയ മൃതദേഹം അൻസാറിേൻറതാണെന്ന് ഞായറാഴ്ച ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. പിതാവ്: മുഹമ്മദ് ഇബ്രാഹിം. മാതാവ്: ബീമ ബീവി. ഭാര്യ ദുബൈയിൽ നഴ്സ് ആണ്. രണ്ട് മക്കൾ നാട്ടിലുണ്ട്. ഫഹാഹീലില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.