കേരള അഭിഭാഷകർക്കൊപ്പം ഇന്ത്യൻ ലോയേഴ്സ് ഫോറം അംഗങ്ങൾ
കുവൈത്ത് സിറ്റി: ‘ഫിഡ’ഏഷ്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കേരള ഫെഡറേഷൻ ഓഫ് വുമൺ ലോയേഴ്സ് പ്രതിനിധികളായ 13 സീനിയർ അഭിഭാഷകർക്ക് ഇന്ത്യൻ ലോയേഴ്സ് ഫോറം സ്വീകരണം നൽകി. ഇന്ത്യൻ ലോയേഴ്സ് ഫോറം ജനറൽ കൺവീനർ അഡ്വ. മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി അഡ്വ. സുരേഷ് പുളിക്കൽ ലോയേഴ്സ് ഫോറം പ്രവർത്തനങ്ങൾ വിവരിച്ചു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും കുട്ടികളുടെയൂം സ്വാതന്ത്ര്യം, അവകാശം എന്നിവ സംരക്ഷിക്കുന്നതിനു നിലകൊള്ളുന്ന സംഘടനയാണ് എഫ്.ഐ.ഡി.എ.
നിരവധി ഗാർഹിക പീഡനങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ അവക്കെതിരെ പ്രവർത്തിക്കുന്നവരെ ലോയേഴ്സ് ഫോറം അഭിനന്ദിച്ചു. ഗാർഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട് ഇടപെടാനും അവർക്ക് നീതി ലഭ്യമാക്കുന്നതിനും ഫെഡറേഷന് കഴിയുന്നുണ്ടെന്ന് അവർ പറഞ്ഞു.
പ്രവാസി കുടുംബങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്തിയാൽ ഇടപെടുമെന്നും നീതി ലഭ്യമാക്കാനുള്ള എല്ലാ സഹായവും ചെയ്യുമെന്നും ഫോറം ഉറപ്പുനൽകി. ഇന്ത്യൻ ലോയേഴ്സ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. ജസീന ബഷീർ, അഡ്വ. സ്മിത മനോജ്കുമാർ, അഡ്വ. ജെറാൾ ജോസ്, അഡ്വ. ജംഷാദ്, അഡ്വ. അനസ് പുതിയൊട്ടിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.