ക​മ​റു​ദ്ദീ​ൻ കൊ​ട്ടി​ലു​ങ്ങ​ലി​ന് കു​വൈ​ത്ത് മാ​റ​ഞ്ചേ​രി കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ക​മ​റു​ദ്ദീ​ൻ കൊ​ട്ടി​ലു​ങ്ങ​ലി​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു പോ​കു​ന്ന കു​വൈ​ത്ത് മാ​റ​ഞ്ചേ​രി കൂ​ട്ടാ​യ്മ ര​ക്ഷാ​ധി​കാ​രി ക​മ​റു​ദ്ദീ​ൻ കൊ​ട്ടി​ലു​ങ്ങ​ലി​നും ഭാ​ര്യ ശ​രീ​ഫ കൊ​ട്ടി​ലു​ങ്ങ​ലി​നും യാ​ത്ര​യ​പ്പ് ന​ൽ​കി.

ദ​ജീ​ജ് ഹൈ​ത്തം റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് റി​യാ​സ് ജ​വാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി കെ. ​അ​ബ്ദു​ൽ നാ​സ​ർ, മു​ൻ പ്ര​സി​ഡ​ന്റ് മു​സ്ത​ഫ മാ​സ്റ്റ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് ബി.​പി. മ​ൻ​സൂ​ർ, സി.​സി. ഷ​റ​ഫു, ട്ര​ഷ​റ​ർ സ​തീ​ഷ് കൂ​ള​ത്ത്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ കെ. ​മു​ഹ​മ്മ​ദ​ലി, സ​ജി മു​ക്കാ​ല, നാ​സ​ർ ത​റ​ക്ക​ൽ, പ്ര​കാ​ശ​ൻ വ​ട​മു​ക്ക്, സ​ജീ​ർ വ​ട​മു​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​മ​റു​ദ്ദീ​ൻ കൊ​ട്ടി​ലു​ങ്ങ​ലി​നെ മൊ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. ശ​രീ​ഫ ക​മ​റു​ദ്ദീ​നു​ള്ള ഉ​പ​ഹാ​രം ഇ​ഫ അ​ൽ​താ​ഫ്, ര​ജീ​ഷ സ​തീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൽ​താ​ഫ് ഉ​സ്മാ​ൻ സ്വാ​ഗ​ത​വും ഇ​വ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ സു​ഭാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - reception to Kamaruddin Kotilungal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.