ഡോ. എ.വി. അനൂപിന് നിയാർക് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ മെഡിമിക്സ്-എ.വി.എ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറും ജീവകാരുണ്യപ്രവർത്തകനുമായ ഡോ. എ.വി. അനൂപിന് ഭിന്നശേഷിക്കാരായ കുട്ടികളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്റർ (നിയാർക്) കുവൈത്ത് ചാപ്റ്റർ സ്വീകരണം നൽകി.
ഫർവാനിയ തക്കാര റസ്റ്റാറന്റിൽ നടന്ന യോഗത്തിൽ ചെയർമാൻ എം.എ. ബഷീർ അധ്യക്ഷത വഹിച്ചു. നിയാർക് പുറത്തിറക്കുന്ന പുതിയ അവബോധ വിഡിയോ ഡോ. അനൂപ് ലോഞ്ച് ചെയ്തു. മുനവർ മുഹമ്മദ്, എം.എ. റഷീദ്, കിച്ചു അരവിന്ദ്, ടി.പി. നാസർ എന്നിവർ ആശംസ നേർന്നു. സംഘടനയുടെ ഉപഹാരം ഡോ. അനൂപിന്ന് നൽകി. ജനറൽ സെക്രട്ടറി ബഷീർ ബാത്ത സ്വാഗതവും ട്രഷറർ അബ്ദുൽ വാഹിദ് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.