കെ.കെ.എം.എ നൽകിയ സ്വീകരണത്തിൽ സിദ്ദീഖ് കൂട്ടുമുഖം സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ കെ.കെ.എം.എ സ്ഥാപക നേതാവും മുഖ്യ രക്ഷാധികാരിയുമായ സിദ്ദീഖ് കൂട്ടുമുഖത്തിന് സ്വീകരണം നൽകി. ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ ചേർന്ന കെ.കെ.എം.എ ജനറൽ കൗൺസിൽ യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് കെ.സി. റഫീഖ് അധ്യക്ഷത വഹിച്ചു. ചെയർമാൻ എ. പി. അബ്ദുൽ സലാം, ഇബ്രാഹിം കുന്നിൽ എന്നിവർ ആശംസകൾ നേർന്നു. ഒ.പി ഷറഫുദ്ദീൻ ഖുർആൻ പാരായണം ചെയ്തു. നൗഫൽ ബാഖവി പ്രാർഥന നടത്തി. സിദ്ദിഖ് കൂട്ടുമുഖം മറുപടി പ്രസംഗം നിർവഹിച്ചു.
കേന്ദ്ര നേതാക്കളായ മുനീർ കുണിയ, സംസം റഷീദ്, എച്ച്.എ ഗഫൂർ, എഞ്ചിനീർ നവാസ്, മുഹമ്മദ് അലി കടിഞ്ഞിമൂല, പി.എ.അബ്ദുള്ള, ഹമീദ് മുൽക്കി, എ.ടി.നൗഫൽ, ടി.ഫിറോസ്, നിസാം നാലകത്ത്, സുൽഫിക്കർ എം.പി, ലത്തീഫ് എടയൂർ, പി.എം.ജാഫർ, അബ്ദുൽ കലാം മൗലവി, അഷ്റഫ് മങ്കാവ്, ലത്തീഫ് ഷെഡിയ, മുഹമ്മദ് സലീം പി.പി.പി, പി.എം.ഹാരിസ്, പി.എം.ശരീഫ് എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ സ്വാഗതവും കമ്യൂണിക്കേഷൻ സെക്രട്ടറി കെ.സി.അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.