റാപ്റ്റേഴ്സ് ബാഡ്മിന്റൺ ക്ലബ് ചാമ്പ്യൻഷിപ് ജേതാക്കൾ
കുവൈത്ത് സിറ്റി: റാപ്റ്റേഴ്സ് ബാഡ്മിന്റൺ ക്ലബ് ചാമ്പ്യൻഷിപ്പിൽ വൻ പങ്കാളിത്തം. 200 ലേറെ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പ്രഫഷണൽ വിഭാഗത്തിൽ അനീഫ് എഡിസൺ ടീം കിരീടം നേടി. കുസായ്-ഫർഹാൻ ടീം രണ്ടാം സ്ഥാനം നേടി. അഡ്വാൻസ് വിഭാഗത്തിൽ ഫിലിപ്പ് മനോജ് സഖ്യം ജേതാക്കളായി.
വരുൺ- ജോസി ജോയൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ലേഡീസ് വിഭാഗത്തിൽ മഞ്ജു ടീം ജേതാക്കളായി. മാസ്റ്റേഴ്സ് വിഭാഗത്തിൽ മഹേശ്വരൻ- പ്രതാപ് സഖ്യം ഒന്നാമതും ജോളി നൗഷാദ് ടീം രണ്ടാം സ്ഥാനം നേടി. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ജി.എം ഖാൻ- ശിവകുമാർ ടീമും ബിഗിനർ വിഭാഗത്തിൽ സുരേഷ് - സേഷു ടീമും കിരീടം നേടി.
ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ജി.എം. ഖാൻ- ശിവകുമാർ ടീമും ബിഗിനർ വിഭാഗത്തിൽ സുരേഷ് - സേഷു ടീമും കിരീടം നേടി.
വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും ഷിഫാ അൽ ജസിറ മെഡിക്കൽ ഗ്രൂപ് എ.ഡി.എം അസിം സേട്ട് സുലൈമാൻ, ഹമീദ്, ബിബിൻ, മെൽവിൻ എന്നിവര്‍ കൈമാറി. ഫ്രാൻസിസ്, ജോളി, സജീവ്, അനിൽ, അജോ, ജിജീഷ്,ആനന്ദ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. മൽസരങ്ങൾ സന്തോഷ് മത്തായി, ജോബിൻ, വരുൺ ജോസി എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.