ഫർവാനിയ: കേവല പാരായണത്തിൽനിന്ന് മാറി ഖുർആനിെൻറ പൂർണമായ ഉള്ളടക്കം മനസ്സിലാക്കുന്നവർക്ക് നന്മതിന്മകളെ വേർതിരിക്കാൻ സാധിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്. ‘ഖുർആൻ തേടുന്ന യുവത’ തലക്കെട്ടിൽ യൂത്ത് ഇന്ത്യ കുവൈത്ത് കാമ്പയിനിെൻറ ഭാഗമായി യൂത്ത് ഇന്ത്യ ഫർവാനിയ, അബ്ബാസിയ സോണുകൾ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യാന്ത്രികമായി ചെയ്യുന്നതിനു പകരം ഓരോ ആരാധനയുടെയും ആത്മാവ് ഉൾക്കൊണ്ട് കൊണ്ട് ചെയ്യുമ്പോൾ മാത്രമാണ് അത് കൊണ്ട് ഉദ്ദേശിച്ചിട്ടുള്ള ലക്ഷ്യം നേടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡൻറുമായ സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കെ.ഐ.ജി വൈസ് പ്രസിഡൻറ് ഫൈസല്‍ മഞ്ചേരി സമാപന പ്രഭാഷണം നിര്‍വഹിച്ചു.
കേന്ദ്ര ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വെസ്റ്റ് മേഖല പ്രസിഡൻറ് പി.ടി. ശരീഫ്, യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷഫീർ അബൂബക്കർ, സോണൽ കൺവീനർമാരായ മുഹമ്മദ് ഫഹീം, നയീം എന്നിവർ സംമ്പന്ധിച്ചു. സിജിൽ ഖിറാഅത് നടത്തി. യൂത്ത് ഇന്ത്യ പ്രസിഡൻറ് മഹനാസ് മുസ്തഫ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡൻറും പ്രോഗ്രാം കൺവീനറുമായ മുഹമ്മദ് ഹാരൂണ്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.