കെ.എം.സി.സി റമദാൻ പ്രഭാഷണത്തിൽ നൗഷാദ് ബാഖവി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മാരകമായ ലഹരിയുടെ വലയിൽ വീഴാതെ സന്നദ്ധ സേവനം ലഹരിയാക്കാൻ ഉണർത്തി നൗഷാദ് ബാഖവി. ലഹരിക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്ത് കെ.എം.സി.സി മതകാര്യ സമിതി സംഘടിപ്പിച്ച ‘ലഹരിയും ലഹളയും’ എന്ന പേരിലുള്ള റമദാൻ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ശിഹാബ് തങ്ങൾ റിലീഫ് സെൽ നന്മ ഭവനപദ്ധതി പ്രകാരം അംഗങ്ങൾക്കായി നിർമിച്ചു നൽകുന്ന ആദ്യ അഞ്ചു വീടിന്റെ പ്രഖ്യാപനവും പ്രസിഡന്റ് നിർവഹിച്ചു.
ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, മെട്രോ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ, മാംഗോ ഹൈപ്പർ ചെയർമാൻ റഫീഖ് അഹമ്മദ്, കുവൈത്ത് ഇസ്ലാമിക് സെന്റർ പ്രസിഡന്റ് ഗഫൂർ ഫൈസി എന്നിവർ ആശംസകൾ നേർന്നു.
ആബിദ് ഖാസിമി ഖിറാഅത്ത് നടത്തി. കെ.എം.സി.സി മതകാര്യ വിങ് ചെയർമാൻ ഇക്ബാൽ മാവിലാടം സ്വാഗതവും ജനറൽ കൺവീനർ സാബിത് ചെമ്പിലോട് നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ റഊഫ് മഷ്ഹൂർ തങ്ങൾ, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ. മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, സലാം ചെട്ടിപ്പടി, ഉപദേശക സമിതി ചെയർമാൻ ടി.ടി. സലീം, വൈസ് ചെയർമാൻ ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത്, കെ.കെ.പി. ഉമ്മർകുട്ടി, ഇസ്മായിൽ ബേവിഞ്ച എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.