ഐ.ഐ.സി ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമം ശൈഖ് മുഹമ്മദ് അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പാപങ്ങള്‍കൊണ്ട് ഊഷരമായിക്കിടക്കുന്ന മനുഷ്യമനസ്സിലേക്ക് അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന കുളിര്‍മഴയാണ് വിശുദ്ധ റമദാന്നെന്ന് പണ്ഡിതനും എഴുത്തുകാരനും സൗദി മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമി പറഞ്ഞു.
വിശുദ്ധ റമദാനെ വരവേൽക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ അവതരണത്തിന്റെ ഓര്‍മകള്‍ മടക്കിക്കൊണ്ടുവരുകയാണ് ഓരോ റമദാനുമെന്നും സുല്ലമി വിശദീകരിച്ചു.
ഔക്കാഫ് ജാലിയാത്തിലെ ശൈഖ് മുഹമ്മദ് അലി അബ്ദുല്ല സംഗമം ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, നാസർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.