കെ.ഐ.ജി ഫഹാഹീൽ- അബൂഹലീഫ ഏരിയ സംഘടിപ്പിച്ച ‘മർഹബൻ യാ റമദാൻ’ പഠന
സംഗമത്തിൽ വി.പി. ഷൗക്കത്തലി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ശാരീരികമായും മാനസികമായുമുണ്ടാകുന്ന ഇച്ഛകളെ മുഴുവൻ നിയന്ത്രിച്ചുകൊണ്ട് മനുഷ്യനെ മാറ്റിയെടുക്കുന്ന ജീവിതസംസ്കരണത്തിന്റെ വിലപ്പെട്ട നാളുകളാണ് റമദാനിൽ സമാഗതമാകുന്നതെന്ന് പണ്ഡിതനും ഇത്തിഹാദുൽ ഉലമ സംസ്ഥാന സമിതി അംഗവുമായ വി.പി. ഷൗക്കത്തലി പറഞ്ഞു.
കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ഫഹാഹീൽ- അബൂഹലീഫ ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച ‘മർഹബൻ യാ റമദാൻ’ പഠനസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മങ്കഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പഠനസംഗമം കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. ഡോ. അമീർ അഹ്മദ്, ഫൈസൽ മഞ്ചേരി, എൻ.പി. അബ്ദുൽ റസാഖ്, മെഹ്നാസ് മുസ്തഫ, നിയാസ് ഇസ്ലാഹി, കെ. അബ്ദുറഹ്മാൻ, മുഹമ്മദ് നസീം, എം.കെ. നജീബ്, അബ്ദുല്ല ഫൈസൽ, അംജദ് അഹമ്മദുണ്ണി എന്നിവർ സംബന്ധിച്ചു.
കെ.ഐ.ജി അബൂഹലീഫ ഏരിയ പ്രസിഡൻറ് അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. ഫഹാഹീൽ ഏരിയ പ്രസിഡന്റ് സാബിഖ് യൂസുഫ് സ്വാഗതം പറഞ്ഞു. അദ്നാൻ സഊദ് ഖുർആൻ പാരായണം നടത്തി. സക്കീർ ഹുസൈൻ തുവ്വൂർ സമാപനപ്രസംഗം നടത്തി. പ്രോഗ്രാം കൺവീനർ പി. സമീർ മുഹമ്മദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.