ര​ക്ഷി​താ​ക്ക​ൾ ഭീ​തി​യി​ൽ കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ആ​വ​ർ​ത്തി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും ലൈം​ഗി​ക​മാ​യ ചൂ​ഷ​ണ​വും ആ​വ​ർ​ത്തി​ക്കു​ ന്ന​ത്​ ര​ക്ഷി​താ​ക്ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. നാ​ലു ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്തി​​​െൻറ വി​വി​ധ ഭാ​ഗ​ങ് ങ​ളി​ലാ​യി ഇ​ത്ത​രം മൂ​ന്നു സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. ഫ​ഹാ​ഹീ​​ലി​ലെ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന്​ ഒ​മ്പ​തു വ​യ​സ്സു​കാ​ര​നാ​യ സി​റി​യ​ൻ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ തി​ങ്ക​ളാ​ഴ്​​ച പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഒ​രു സി​റി​യ​ക്കാ​ര​നെ​യും ഒ​രു ഇൗ​ജി​പ്​​ഷ്യ​ൻ പൗ​ര​നെ​യു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു പൊ​ലീ​സു​കാ​ര​ൻ ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഫ​ഹാ​ഹീ​ലി​ൽ​നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ സ​ബാ​ഹി​യ​യി​ലാ​ണ്​ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന്​ ഇ​ര​യാ​ക്കി​യ​ത്.


വെള്ളിയാഴ്​ച മഹബൂലയിൽ കാണാതായ ജോർദാൻ സ്വദേശിനിയായ പെൺകുട്ടിയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ല. ജുമുഅ നമസ്കാരത്തിന് പോയ പിതാവ് തിരിച്ചു വന്നപ്പോഴാണ് കാറിലിരിക്കുകയായിരുന്ന 16കാരിയായ മകളെ കാണാതായത്. മിസ്സിങ്​ കേസ് രേഖപ്പെടുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒ​മ്പ​ത്​, പ​ത്ത്​, 11 പ്രാ​യ​ത്തി​ലു​ള്ള മൂ​ന്ന്​ കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ആ​ഭ്യ​ന്ത​ര വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ​ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. അ​ബ്​​ദു​ല്ല മു​ബാ​റ​ക്​ ഏ​രി​യ​യി​ലെ സ്​​റ്റേ​ഡി​യ​ത്തി​​​െൻറ ശു​ചി​മു​റി​യി​ൽ കൊ​ണ്ടു​പോ​യാ​ണ്​ അ​തി​ർ​ത്തി ര​ക്ഷാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.

Tags:    
News Summary - rakshithakkal beethiyil-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.