കുവൈത്ത് സിറ്റി: ശനിയാഴ്ച രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. പുലര്‍ച്ചെ വോട്ടിങ് നടപടികള്‍ തുടങ്ങുന്നതിന്‍െറ അല്‍പം മുമ്പാണ് ശക്തമല്ലാത്ത മഴ പെയ്തത്.
ആഴ്ചയുടെ അവസാനം രാജ്യത്ത് മഴയുണ്ടാകുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകര്‍ സൂചന നല്‍കിയിരുന്നു. ശക്തമായും അല്ലാതെയും അടുത്ത നാലുദിവസം കൂടി മഴയുണ്ടാകുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വെളിപ്പെടുത്തി. രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന കൂടിയ അന്തരീക്ഷ ഊഷ്മാവ് 21 ഡിഗ്രിയും കുറഞ്ഞത് 10 ഡിഗ്രിയുമാണെന്നും അധികൃതര്‍ പറഞ്ഞു.
അതിനിടെ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. വെള്ളപ്പൊക്കം ഉണ്ടായാല്‍പോലും നേരിടാനുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ഫയര്‍ സ്റ്റേഷനുകളിലേക്ക് 124 പമ്പുകള്‍ വിതരണം ചെയ്തു. വിവിധ ഭാഗങ്ങളിലേക്ക് പെട്ടെന്ന് കൊണ്ടുപോവാന്‍ കഴിയുന്ന തരം ബോട്ടുകളും ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനും സംവിധാനമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.