കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും ശക്തമായ മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ ശക്തമായ മഴ പെയ്തേക്കുമെന്നാണ് പ്രവചനം. സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെൻറിലെ പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവിയാണ് ഇക്കാര്യം അറിയിച്ചത്.
അന്തരീക്ഷ സൂചനകൾ പഠന വിധേയമാക്കിയതിൽ ബുധനാഴ്ച മുതൽ മഴസാധ്യത കാണുന്നുണ്ടെന്നും എന്നാൽ, ഉറപ്പിച്ചുപറയാൻ താൻ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. പഠനറിപ്പോർട്ട് പൊതുസേവനകാര്യ മന്ത്രി ഡോ. ജനാൻ ബൂഷഹരിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.