ആ​ർ. ന​ല്ല​ക​ണ്ണ്

ആ​ർ. ന​ല്ല​ക​ണ്ണി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: ആ​ർ. ന​ല്ല​ക​ണ്ണി​ന്റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. ഇ​ന്ത്യ​യി​ലെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ദ​ർ​ശ​നി​ഷ്ഠ​മാ​യ മു​ഖ​വും പാ​വ​പ്പെ​ട്ട​വ​ന്റെ പ​ട​ത്ത​ല​വ​നു​മാ​യി​രു​ന്നു ആ​ർ. ന​ല്ല​ക​ണ്ണ്. ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ ശു​ദ്ധി​വാ​ശി എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം, ജീ​വി​തം ത​ന്നെ ഒ​രു സ​മ​ര​മാ​ക്കി മാ​റ്റി​യ വി​പ്ല​വ​കാ​രി​യാ​യി​രു​ന്നു​വെ​ന്ന് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സൂ​ചി​പ്പി​ച്ചു.

പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ധി​കാ​ര​ത്തി​ന്റെ പ​ള​പ​ള​പ്പു​ക​ളി​ലേ​ക്ക് നോ​ക്കാ​തെ, സാ​ധാ​ര​ണ​ക്കാ​ര​ന്റെ വി​യ​ർ​പ്പി​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കും വേ​ണ്ടി നി​ല​കൊ​ണ്ട നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​നി​ക്ക് ല​ഭി​ച്ച പു​ര​സ്കാ​ര തു​ക​ക​ൾ പോ​ലും പാ​ർ​ട്ടി​യി​ലേ​ക്കും ജ​ന​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​ന​ൽ​കി​യ അ​ദ്ദേ​ഹ​ത്തി​ന്റെ ജീ​വി​തം വ​രും​ത​ല​മു​റ​ക്ക് വ​ലി​യൊ​രു പാ​ഠ​പു​സ്ത​ക​മാ​ണ്. ആ​ദ​ർ​ശം വാ​ക്കു​ക​ളി​ൽ അ​ല്ലെ​ന്നും സ്വ​യം ജീ​വി​ച്ചു കാ​ണി​ക്കേ​ണ്ട​താ​ണെ​ന്നും തെ​ളി​യി​ച്ച മ​ഹാ​നാ​യ മ​നു​ഷ്യ​സ്നേ​ഹി​യെ​യാ​ണ് പൊ​തു​രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ത്തി​ന് ന​ഷ്ട​മാ​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ​യും ദുഃ​ഖ​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് പ​ങ്കു​ചേ​രു​ന്ന​താ​യും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - R. Condolences on the passing of Nallakanni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.