ഖു​റൈ​ൻ മ്യൂ​സി​യം

ഓർമകളുടെ നിശ്ചല ചിത്രങ്ങളുമായി ഖുറൈൻ മ്യൂസിയം

കു​വൈ​ത്ത് സി​റ്റി: ഇ​റാ​ഖി അ​ധി​നി​വേ​ശ കാ​ല​ത്ത് വീ​രോ​ചി​ത​മാ​യി പോ​രാ​ടു​ക​യും ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ക്കു​ക​യും ചെ​യ്ത​വ​രു​ടെ ഓ​ർ​മ​ക​ളി​ൽ അ​ൽ ഖു​റൈ​ൻ ര​ക്ത​സാ​ക്ഷി മ്യൂ​സി​യം. ഇ​റാ​ഖി സൈ​നി​ക​ർ​ക്കെ​തി​രെ നി​ല​കൊ​ണ്ട അ​ൽ മ​സി​ല റെ​സി​സ്റ്റ​ൻ​സ് ഗ്രൂ​പ്പി​ന്റെ ആ​യു​ധ​ങ്ങ​ളും വ​സ്തു​ക്ക​ളും ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ച മ്യൂ​സി​യ​ത്തി​ൽ ദേ​ശീ​യ-​വി​മോ​ച​ന ദി​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങ് ന​ട​ത്തി.

‘സ​മാ​ധാ​ന​ത്തി​നും യു​ദ്ധ​ത്തി​നും ഇ​ട​യി​ൽ’​എ​ന്ന പേ​രി​ൽ ക​ലാ​കാ​ര​ൻ ഫ​ഹ​ദ് അ​ൽ ന​ജ്ജാ​ർ ഒ​രു​ക്കി​യ എ​ക്‌​സി​ബി​ഷ​ൻ, ഹെ​റി​റ്റേ​ജ് എ​ക്‌​സ്‌​പോ 965 ടീ​മി​ന്റെ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യും ആ​രം​ഭി​ച്ചു. 1991 ഫെ​ബ്രു​വ​രി 24ന് ​മാ​തൃ​രാ​ജ്യ​ത്തി​ന്റെ പ്ര​തി​രോ​ധ​ത്തി​നാ​യി ന​ട​ന്ന കു​വൈ​ത്തി​ക​ളു​ടെ യു​ദ്ധ​ത്തെ​ക്കു​റി​ച്ചു​ള്ള പാ​ര​മ്പ​ര്യേ​ത​ര ഛായാ​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലെ പ്ര​ത്യേ​ക​ത​യാ​ണ്.

മ്യൂ​സി​യ​ത്തി​ൽ ആ​രം​ഭി​ച്ച പ്ര​ദ​ർശ​നം

ഇ​റാ​ഖി അ​ധി​നി​വേ​ശ കാ​ല​ത്തെ ച​രി​ത്ര​വും സം​ഭ​വ​ങ്ങ​ളും ചി​ല സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ല​മു​റ​ത​ല​മു​റ​യ്ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കാ​ൻ ഛായാ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി അ​ൽ ന​ജ്ജാ​ർ പ​റ​ഞ്ഞു.

ഇ​റാ​ഖി അ​ധി​നി​വേ​ശ സ​മ​യ​ത്ത് കു​വൈ​ത്തി​ക​ളു​ടെ ചെ​റു​ത്തു​നി​ൽ​പ്പി​ന്റെ ഒ​രു പ്ര​ധാ​ന പ്ര​തീ​ക​വും ച​രി​ത്ര​പ​ര​മാ​യ നാ​ഴി​ക​ക്ക​ല്ലും എ​ന്ന നി​ല​യി​ൽ കൗ​ൺ​സി​ലി​ന്റെ മു​ൻ​ഗ​ണ​ന​ക​ളി​ലൊ​ന്നാ​ണ് ക്യു.​എം.​എം എ​ന്ന് നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​ർ ആ​ർ​ട്സ് ആ​ൻ​ഡ് ല​റ്റേ​ഴ്സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ജ​സ്സ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Qurain Museum with still images of memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.