കുവൈത്ത് സിറ്റി: ഈജിപ്തിലെ ശറമുശൈഖിലുണ്ടായ വാഹനാപകടത്തിൽ ഖത്തർ ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ അനുശോചിച്ച് കുവൈത്ത് അമീർ. സംഭവത്തിൽ അനുശോചനം അറിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് സന്ദേശം അയച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അമീർ സന്ദേശത്തിൽ പറഞ്ഞു. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും ഖത്തർ അമീറിന് അനുശോചന സന്ദേശം അയച്ചു.
ഖത്തരി അമീരി ദിവാനിലെ മൂന്ന് ജീവനക്കാരാണ് തങ്ങളുടെ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയവും അഗാധമായ അനുശോചനം അറിയിച്ചു.
ഈ നഷ്ടത്തിൽ ഖത്തർ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.