ലോകകപ്പ് ഫുട്ബാൾ പ്രവചന മത്സരവിജയി അഷറഫ് കോളിയടുക്കത്തിന്, സാത്താർ കുന്നിൽ സമ്മാനം കൈമാറുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ ഏരിയ നടത്തിയ ‘പ്രവചിക്കൂ സ്വർണം നേടൂ’ ഖത്തർ ലോകകപ്പ് ഫുട്ബാൾ 2022 പ്രവചന മത്സരവിജയിക്ക് സമ്മാനം കൈമാറി. അഷറഫ് കോളിയടുക്കമാണ് ജേതാവായത്. ഫർവാനിയ ഐഡിയൽ ഹാളിൽ നടന്ന ചടങ്ങിൽ കെ.ഇ.എ പാട്രാൻ സത്താർ കുന്നിൽ സമ്മാനം കൈമാറി. കെ. ഇ.എ പ്രസിഡന്റ് പി.എ. നാസർ, ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ഖൈത്താൻ ഏരിയ പ്രവർത്തകരായ എസ്.എം. ഹമീദ്, കബീർ മഞ്ഞമ്പാറ, കാദർകടവത്ത്, കുതുബുദ്ധിൻ, ഖാലിദ് പള്ളിക്കര, സാജിദ് സുൽത്താൻ, സമ്പത്ത് മുള്ളേരിയ, രാജേഷ് പരപ്പ, കുമാർ പുല്ലൂർ, നൗഷാദ് തിടിൽ, യാദവ് ഹോസ്ദുർഗ്, കെ. നിതിൽ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.