കുവൈത്ത് സിറ്റി: അഗ്നിസുരക്ഷ മേഖലകളില്‍ കുവൈത്തും ഖത്തറും പരസ്പരം നിലനിര്ത്തിപ് പോരുന്ന സൗഹൃദബന്ധം പ്രശംസനീയമാണെന്ന് കുവൈത്ത് അഗ്നിശമന വകുപ്പു മേധാവി ഖാലിദ് അ ല്‍ മക്രാദ് വ്യക്തമാക്കി. അഗ്നിസുരക്ഷ മേഖലകളില്‍ ഇരു രാജ്യങ്ങളും മുന്നോട്ടുവെക്കു ന്ന പദ്ധതികളും പുരോഗമന പ്രവര്‍ത്തനങ്ങളും രാജ്യത്തിന് കൂടുതല്‍ കരുത്തുനല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ അഗ്നിശമന വകുപ്പുമായി കൂടിക്കാഴ്ച നടത്തുകയും ആധുനിക ഉപകരണങ്ങളുടെ സാധ്യതകളെക്കുറിച്ചും പരിശീലനങ്ങളെക്കുറിച്ചും അദ്ദേഹം ഖത്തര്‍ പൊതുസുരക്ഷ മേധാവി സഅദ് അല്‍ ഖുലൈഫിയുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഖത്തറിലെ ഹെറിറ്റേജ് കമ്മിറ്റി ഡെപ്യൂട്ടി ചെയര്മാന് അബ്ദുല്‍ അസീസ് ബിന്‍ ഫൈസലുമായുള്ള കൂടിക്കാഴ്ചയിൽ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പരം മുന്നോട്ടുവെക്കുന്ന രീതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പങ്കുവെച്ചു.
കൂടാതെ, ഖത്തര്‍ സിവില്‍ പ്രതിരോധ വകുപ്പു മേധാവി ഹമദ് ദഹീമുമായും കൂടിക്കാഴ്ച നടത്തിയതായി അല്‍ ജരീദ പത്രം റിപ്പോര്‍ട്ടു ചെയ്തു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായിരുന്നു ഖാലിദ് അല്‍ മക്രാദ് ഖത്തറിലെത്തിയത്. അഹ്മദി ഗവര്‍ണറേറ്റ് ഉന്നതതല മേധാവി അബ്ദുല്‍ മുഹ്സിന് അല്‍ ഹിന്സി, ഓഫിസ് സെക്രട്ടറി തലാല്‍ അല്‍ റൂമി എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.