കുവൈത്ത് സിറ്റി: വെള്ളക്കെട്ടിലായ 100 ലധികം റോഡുകൾ വൃത്തിയാക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും രാജ്യത്തുടനീളം ഫീൽഡ് ടീമുകൾ വെള്ളക്കെട്ട് നീക്കുന്നതിനുള്ള പ്രവർത്തനം ശക്തമാക്കി. പ്രധാന റോഡുകളിലെ ഗതാഗതം നിലനിർത്തുന്നതിനായി യന്ത്രങ്ങളും ഉപകരണങ്ങളും വിന്യസിച്ചതായും അധികൃതർ അറിയിച്ചു.
വാട്ടർ ടാങ്കറുകളും പമ്പുകളും ഉപയോഗിച്ച് തെരുവുകളിൽ കെട്ടിക്കിടന്ന വെള്ളവും മാലിന്യങ്ങളും നീക്കം ചെയ്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി മറ്റ് സർക്കാർ ഏജൻസികളുമായി ഏകോപനം തുടരുന്നതായും അറിയിച്ചു. സ്ഥിതിഗതികൾ വേഗത്തിൽ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
മഴവെള്ളം നീക്കം ചെയ്യുന്ന നടപടികൾ അവലോകനം ചെയ്യുന്നതിനും അടിയന്തര സംഘങ്ങളുടെ ഫീൽഡ് സജ്ജീകരണത്തെക്കുറിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ സബാഹ് അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ പരിശോധനാ പര്യടനം നടത്തി. വെള്ളം കെട്ടിക്കിടക്കുന്നത് കൈകാര്യം ചെയ്യുന്നതിലും റോഡുകളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിലും വർക്കിംഗ് ടീമുകളുടെ ശ്രമങ്ങളെ അവർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.